20 April Saturday

കലാസൃഷ്ടികളിലൂടെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

മനാമ > വ്യത്യസ്ത കലാസൃഷ്ടികളിലൂടെ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥി ദീക്ഷിത് കൃഷ്ണ (13) ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. കൊറോണ മഹാമാരി  കാലഘട്ടം കലാസൃഷ്ടികളിലൂടെ തന്റെ സൃഷ്ടിപരമായ ആവിഷ്‌കാരങ്ങള്‍ക്കായി ഈ വിദ്യാര്‍ത്ഥി  ഉപയോഗിക്കുകയായിരുന്നു. 

 
80 വര്‍ണ്ണാഭമായ ഡ്രോയിംഗുകള്‍, 30 ഓയില്‍ പേസ്റ്റല്‍ ഡ്രോയിംഗുകള്‍, 100 ബോട്ടില്‍ ആര്‍ട് , 5 പേപ്പര്‍ പാവകള്‍, 25 പെന്‍സില്‍ ഡ്രോയിംഗുകള്‍, 2 ചുമര്‍ ചിത്രങ്ങള്‍, 13 വാട്ടര്‍ കളര്‍ പെയിന്റിംഗുകള്‍, 2 നെഗറ്റീവ് ആര്‍ട്ട് ചിത്രങ്ങള്‍, 24 അക്രിലിക് പെയിന്റിംഗുകള്‍, 12 (3ഉ) പെയിന്റിംഗുകള്‍, 3 സിഡികള്‍ എന്നിവ അക്കാലയളവില്‍ വരച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇവ സ്ഥിരീകരിച്ചു. 
 
ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദീക്ഷിത്. തൃശൂര്‍ സ്വദേശി സുബിന്‍ പി വിവേകാനന്ദന്റെയും സരിത സുബിന്റെയും മകനാണ് ദീക്ഷിത്. 2013ല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന ദീക്ഷിത്, പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം നല്ല  വായനക്കാരനുമാണ്. സഹോദരി നക്ഷത്ര സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി.  
 
കലാപരമായ ആവിഷ്‌കാരങ്ങളില്‍ മികവു  പുലര്‍ത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top