20 April Saturday

ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ ശിശുദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021
 
മനാമ > ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ ശിശുദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. അവതരണങ്ങള്‍, സന്ദേശങ്ങള്‍, പ്രസംഗങ്ങള്‍, നൃത്തങ്ങള്‍, കവിതകള്‍, പ്രത്യേക അസംബ്ലികള്‍ എന്നിങ്ങനെ ആശയവിനിമയം നടത്തി. കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍  പരിപാടിയെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവെച്ചു. അനുബന്ധ പോസ്റ്ററുകളുടെയും ഡ്രോയിംഗുകളുടെയും കളറിംഗ്, സ്‌കെച്ചിംഗ് എന്നിവയും കുട്ടികള്‍ അവതരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ വസ്ത്ര രീതിയും പോക്കറ്റില്‍ റോസാപ്പൂവും ധരിച്ചു കുട്ടികളെത്തി. 
 
കുട്ടികളോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ച് അധ്യാപകര്‍  അവതരണങ്ങള്‍ പങ്കുവെച്ചു. ഓഫ്‌ലൈനില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വാഗതാര്‍ഹമായ ഊഷ്മളതയോടെ ക്ലാസ് മുറി അലങ്കരിച്ചു. നന്നായി പഠിക്കാനും   കരുതലുള്ള തലമുറയായി വളരാനും അവര്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍   വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 
 
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയും സമൂഹത്തിന്റെ അടിത്തറയും ആയി കണക്കാക്കുകയും. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള അവബോധം ഉയര്‍ത്തുകയും ചെയ്തതായി ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.നമ്മുടെ ശോഭനമായ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും സന്തോഷകരമായ ഭാവിയുടെ സ്വപ്നങ്ങളും കുട്ടികള്‍ വഹിക്കുന്നുവെന്ന്  സെക്രട്ടറി സജി ആന്റണി പറഞ്ഞു. 
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top