25 April Thursday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
 
മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്  പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈനി (ഐഎസ്ബി)ലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം. ഈ വര്‍ഷം  പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ 98.7 % വിജയം നേടി. 675 വിദ്യാര്‍ത്ഥികളില്‍ 65.9% വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. 92.7% വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസും.  
 
സ്‌കൂള്‍ ടോപ്പര്‍മാര്‍: 98% മാര്‍ക്ക് (490/500) നേടിയ റീലു റെജിയാണ് ഇന്ത്യന്‍ സ്‌കൂള്‍  ടോപ്പര്‍. 97.8% (489/500) നേടിയ കെയൂര്‍ ഗണേഷ് ചൗധരി രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അര്‍ജുന്‍ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും മൂന്നാം സ്ഥാനം പങ്കിട്ടു. സ്‌കൂള്‍ ടോപ്പര്‍മാര്‍ തന്നെയാണ് സയന്‍സ് സ്ട്രീമിലെ ടോപ്പര്‍മാരും.
കൊമേഴ്‌സ്  ടോപ്പര്‍മാര്‍: കൊമേഴ്‌സ് സ്ട്രീമില്‍ 97.2 % (486/500) നേടി നന്ദിനി രാജേഷ് നായര്‍ ഒന്നാമതെത്തി. 483/500 നേടിയ ഷെറീന്‍ സൂസന്‍ സന്തോഷ് 96.6% നേടി രണ്ടാം സ്ഥാനത്തെത്തി. അര്‍ജുന്‍ അനൂപും വൈഷ്ണവ് ഉണ്ണിയും 96.2 % നേടി മൂന്നാം സ്ഥാനം പങ്കിട്ടു- 481/500.
 
ഹ്യൂമാനിറ്റീസ് ടോപ്പര്‍മാര്‍: ഹ്യുമാനിറ്റീസ് സ്ട്രീമില്‍ 486/500 (97.2%) നേടിയ അര്‍ച്ചിഷ മരിയോ ഒന്നാമതെത്തി. 483/500 (96.6%) സ്‌കോര്‍ നേടിയ അഞ്ജ്‌ന സുരേഷ് രണ്ടാം സ്ഥാനം നേടി. 480/500 മാര്‍ക്കോടെ  96.% %  നേടിയ  അഞ്ജലി ഗോപുരത്തിങ്കല്‍ അനില്‍കുമാര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇസി അംഗം അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും  പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
 
മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ ഇന്ത്യന്‍ സ്‌കൂള്‍  അക്കാദമിക് ടീമിന്റെ സമഗ്രമായ പരിശ്രമ ഫലമായാണ് സ്‌കൂളിന്റെ മികച്ച വിജയമെന്ന്  പ്രിന്‍സ് നടരാജന്‍ പറഞ്ഞു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍  വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും  അഭിനന്ദിച്ച അദ്ദേഹം അവരുടെ ഭാവി  പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നല്‍കി.
അക്കാദമിക് മേഖലയിലെ മികവ്  എല്ലായ്‌പ്പോഴും ഇന്ത്യന്‍ സ്‌കൂളിന്റെ മുഖമുദ്രയാണെന്നും സ്‌കൂള്‍ ടീമിന്റെ സംയുക്ത പരിശ്രമം  അക്കാദമിക് രംഗത്തെ മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ ഉയര്‍ന്നുവരാന്‍ സഹായിച്ചതായി  സെക്രട്ടറി സജി ആന്റണി പറഞ്ഞു. 
 
ഇന്ത്യന്‍ സ്‌കൂള്‍ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചിരിക്കയാണെന്നു അക്കാദമിക ചുമതലയുള്ള ഇ സി അംഗം  മുഹമ്മദ് ഖുര്‍ഷീദ് ആലം പറഞ്ഞു.  
 
ഇന്ത്യന്‍ സ്‌കൂളിന്റെ അക്കാദമിക് നേതൃത്വത്തിന്റെ പാടവവും ആസൂത്രണവും  അധ്യാപകരുടെ പ്രതിബദ്ധതയും  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  സഹായകരമായെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top