18 December Thursday

യുഎൻ അംഗീകരിച്ച സംയുക്ത കരാറുകൾ ഇറാഖ് പാലിക്കണം: കുവൈത്ത് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കുവൈത്ത് സിറ്റി > യുഎൻ അംഗീകരിച്ച സംയുക്ത കരാറുകൾ ഇറാഖ് പാലിക്കണം. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കുന്നതിൽ ഇറാഖ് പരാജയപ്പെടുന്നത് അരാജകത്വത്തിനും അസ്ഥിരതയ്ക്കും ഇടയാക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്. ന്യൂയോർക്കിൽ നടന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലി ചർച്ചയിൽ സംസാരിക്കവെ 2013 ൽ യുഎൻ അംഗീകരിച്ച സമുദ്ര ഉടമ്പടിയെക്കുറിച്ചുള്ള തർക്കം ചൂണ്ടിക്കാട്ടി ഇറാഖുമായുള്ള കുവൈത്തിന്റെ ബന്ധത്തെക്കുറിച്ച് ഷെയ്ഖ് അഹമ്മദ് ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ ഖോർ അബ്ദുല്ല ജലപാതയിൽ നാവിഗേഷൻ നിയന്ത്രിക്കാനുള്ള കരാർ കുവൈത്ത് പരിഗണിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് കുവൈത്ത്  പ്രതീക്ഷിക്കുന്നത്. ഇറാഖ്-കുവൈത്ത് അതിർത്തി നിർണ്ണയിച്ച സെക്യൂരിറ്റി കൗൺസിൽ പ്രമേയം 833 ഉൾപ്പെടെ, ഇരു സംസ്ഥാനങ്ങളും ഉണ്ടാക്കിയ കരാറുകളും അന്താരാഷ്ട്ര പ്രമേയങ്ങളും പാലിക്കാൻ നിർണായക നടപടികൾ കൈക്കൊള്ളാൻ ഷെയ്ഖ് അഹമ്മദ് ഇറാഖിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഖോർ അബ്ദുല്ലയിലെ സമുദ്ര നാവിഗേഷൻ കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഇറാഖിലെ ഫെഡറൽ സുപ്രീം കോടതിയുടെ വിധി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും അനുസൃതമായി അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്തിന് പൂർണ അവകാശമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top