18 December Thursday

ഇഖ്റ കെയർ മാനവികതാ അവാർഡ് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023


സലാല > സലാല ഇഖ്റ കെയർ നൗഷാദ് നാലകത്ത് മാനവികത അവാർഡ് റസൽ മുഹമ്മദിന് സമർപ്പിച്ചു. ദോഫാർ ലേബർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നായിഫ് അഹമദ് അൽ ഷാൻഫരിയും ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചേർന്നാണ് അവാർഡ് നൽകിയത്. ദോഫാർ മേഖലയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റായി പ്രവർത്തിക്കുന്ന ഡോ. സനാതനന് ഇഖ്റ കെയർ പ്രത്യേകം ആദരവ് നൽകി.

ഹുസൈൻ കാച്ചിലോടി അധ്യക്ഷനായി. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോക്ടർ അബൂബക്കർ സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സാജിദ് മറുതോര ആമുഖ പ്രഭാഷണവും അഷ്‌റഫ്‌ താമരശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ് രാഗേഷ് ജാ,  കെഎംസിസി പ്രസിഡന്റ് നാസ്സർ പെരിങ്ങത്തൂർ, കൈരളി ജനറൽ സെക്രട്ടറി സിജോയ്, ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗാംഗധരൻ, മലയാള വിഭാഗം കൺവീനർ കരുണൻ മാഷ്, കേരള വിഭാഗം ബൈറ ടീച്ചർ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് റഷീദ് കല്പറ്റ, ടിസ പ്രസിഡന്റ് സജീർ ഖാൻ, എസ്എൻഡിപി പ്രതിനിധി സുദർശനൻ, എൻഎസ്എസ് പ്രതിനിധി ജി വി കെ നായർ, ഡോ. നിസ്‌താർ, ഇബ്രാഹിം വേളം, ഷബീർ കാലടി, അസീസ് ബദർ അൽ സമ എന്നിവർ സംസാരിച്ചു.

അഷ്‌റഫ്‌ താമരശ്ശേരി യുടെ അവസാനത്തെ കൂട്ട് എന്ന പുസ്തക പ്രകാശനം അബ്ദുൽ ഗഫൂർ അബുതഹനൂൺ നിർവഹിച്ചു. യോഗത്തിൽ ഇക്റ ജനറൽ കൺവീനർ റാസിഖ് ചിറ്റാറിപറമ്പ്, ഇക്റ ചെയർമാൻ സാലിഹ്‌, ഷൌക്കത്ത് വയനാട്, മൊയ്‌ദു മയ്യിൽ, അബിനാസ്, സൈഫുദ്ദീൻ, നൗഫൽ കായക്കൊടി,ഷഫീക് മണ്ണാർക്കാട്, ഫായിസ്, നൗഷാദ് ആറ്റപുരം,റഹീം, ഷഫീക് തങ്ങൾ, അസ്‌ലം, മുക്താർ കാച്ചിലോടി എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top