25 April Thursday

അൽ ബഹയിൽ അന്താരാഷ്ട്ര ഹണി ഫെസ്റ്റിവൽ ആരംഭിച്ചു

എം എം നഈംUpdated: Tuesday Jul 19, 2022

അൽ ബഹ> 14-മത് അന്താരാഷ്ട്ര ഹണി ഫെസ്റ്റിവൽ അൽ ബഹയിൽ ആരംഭിച്ചു. അൽ-ബാഹ  മേഖല ഗവർണർ ഡോ ഹുസാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഫെസ്റ്റിവൽ ഉദ്​ഘാടനം ചെയ്തു. സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രി എഞ്ചിനീയർ അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മുഹ്‌സിൻ അൽ-ഫദ്‌ലി ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും അൽ-ബാഹയിലെ തേനീച്ച വളർത്തൽ സഹകരണ സംഘവും സംയുക്തമായി ബൽജുറഷി ഗവർണറേറ്റിലെ സഹകരണ സംഘത്തിന്റെ ആസ്ഥാനത്താണ് അന്താരാഷ്ട്ര ഹണി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഗവർണർ സ്റ്റാളുകൾ സന്ദർശിച്ച്  പ്രദർശനങ്ങൾ വീക്ഷിച്ചു. തേനീച്ച വളർത്തുന്നവരുടെ സംഘടനയുടെ ഡയറക്ടർ ബോർഡ് ചെയർമാനും ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാനുമായ പ്രൊഫസർ അഹമ്മദ് അൽ ഹാസിം ഫെസ്റ്റിവൽ പ്രവർത്തങ്ങൾ വിശദീകരിച്ചു.

എഴുപതോളം പ്രദർശകരുടെ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. സിദ്ർ, സമുറ, ത്വൽഹ്, മജ്‌രി , സൈഫ്  തുടങ്ങി വിവിധ ഇനം  തേനുകൾ ഫെസ്റ്റിവലിൽ  പ്രദർശിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top