26 April Friday

ഇന്റർ -കേളി ഫുട്ബോൾ ടൂർണമെന്റ്: മലാസ്, ഉമ്മുൽ ഹമാം ഏരിയ ടീമുകളുടെ ജേഴ്‌സി പ്രകാശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023

റിയാദ്> ഏഴാമത് ഇന്റർ കേളി ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന മലാസ്, ഉമ്മുൽ ഹമാം ഏരിയ ടീമുകളുടെ ജേഴ്‌സി പ്രകാശനം ചെയ്‌തു. കേളിയുടെ മുഴുവൻ ഏരിയകളിലേയും ടീമുകൾ പങ്കെടുക്കുന്ന ഏകദിന ടൂർണമെന്റ് ഏപ്രിലിൽ അരങ്ങേറും.

‘ഫോക്കസ് ലൈൻ മലാസ്' എന്ന് പേരിട്ടിരിക്കുന്ന മലാസ് ഏരിയ ടീമിന്റെ ജേഴ്‌സി പ്രകാശനം സുലൈമാനിയയിലെ മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഏരിയ സ്പോർട്‌സ് കമ്മിറ്റി ചെയർമാനും ടീമിന്റെ സ്പോൺസറുമായ ഫോക്കസ് ലൈൻ ഷിപ്പിംഗ് കമ്പനി കമേഴ്സ്യല്‍ ഹെഡ് നിസാമുദ്ധീൻ ടീം ക്യാപ്റ്റൻ അമറിന് ജേഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു.

ഏരിയ സ്പോർട്‌സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, മലാസ് ഏരിയ രക്ഷാധികാരി കൺവീനർ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജവാദ് പരിയാട്ട്, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, മലാസ് ഏരിയ ആക്‌ടിങ് സെക്രട്ടറി സുജിത് വി എം, ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വകുറുശ്ശി, ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ടീം അംഗങ്ങൾ, ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റംഗങ്ങൾ എന്നിവർ പങ്കെടുത്തു


.
'ഡെസെർട്ട് സ്റ്റാർസ്’ എന്ന് പേരിട്ടിരിക്കുന്ന ഉമ്മുൽ ഹമാം ഏരിയ ടീമിന്റെ ജേഴ്‌സി പ്രകാശനം ഏരിയ രക്ഷധികാരി ആക്‌ടിങ് കൺവീനർ ചന്ദ്രചൂഢൻ ടീം ക്യാപ്റ്റൻ ബഹാവുദ്ധീന് നൽകി നിർവഹിച്ചു. ‘ഈസി കുക്ക്’ ആണ് ജേഴ്‌സി സ്പോൺസർ ചെയ്‌തിരിക്കുന്നത്. ചടങ്ങിൽ ഏരിയ പ്രസിഡന്റ്‌ ബിജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, ഏരിയ സ്പോർട്‌സ് കൺവീനർ മൻസൂർ, ഏരിയ ട്രഷറർ പി സുരേഷ്, കേളി കുടുംബ വേദി പ്രവർത്തകർ, ഉമ്മുൽ ഹമാം ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങൾ എന്നിവർ  പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top