04 December Monday

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം കുവൈറ്റിൽ എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2023

കുവൈറ്റ് സിറ്റി > ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം, കുവൈറ്റ് ഷുവൈഖ് തുറമുഖത്ത് എത്തിച്ചേർന്നു. കമാൻഡ് ഓഫ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് വെസ്റ്റേൺ ഫ്ലീറ്റിന്റെ കീഴിലുള്ള ഐഎൻഎസ് വിശാഖപട്ടണം റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയെ കുവൈത്ത്‌ നാവിക സേന, അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഷുവൈഖ് തുറമുഖത്ത് നടന്ന സ്വീകരണ ചടങ്ങിൽ കുവൈത്തിലെ നിരവധി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും ത്രിവർണ പതാക ഉയർത്തി കപ്പലിനെ വരവേറ്റു. കപ്പൽ സന്ദർശിച്ച ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈകയെ ക്യാപ്റ്റൻ കപ്പലിൽ സ്വീകരിച്ചു. സന്ദർശന വേളയിൽ ഇന്ത്യൻ നാവികസേനയും കുവൈത്ത്‌ നാവികസേനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും നടക്കും. കപ്പൽ സന്ദർശിക്കുന്നതിന് കുവൈത്തിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി അവസരം ഒരുക്കിയിട്ടുണ്ട്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top