28 March Thursday

ക്യാനഡയിൽ ഇന്ത്യക്കാർ 
ജാഗ്രത പാലിക്കണം ; വിദേശ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

പ്രത്യേക ലേഖകൻUpdated: Saturday Sep 24, 2022


ന്യൂഡൽഹി
വിദ്വേഷ അക്രമങ്ങൾ വർധിക്കുന്നതിനാൽ ക്യാനഡയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർ ജാഗ്രത പാലിക്കണമെന്ന്‌ വിദേശ മന്ത്രാലയം. ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും തടയണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യക്കാർ ഒട്ടാവയിലെ സ്ഥാനപതി കാര്യാലയത്തിലോ ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലോ വെബ്‌സൈറ്റുകൾ വഴി രജിസ്‌റ്റർ ചെയ്യണം. അല്ലാത്തപക്ഷം വിദേശമന്ത്രാലയത്തിന്റെ  madad.gov.in ൽ രജിസ്‌റ്റർ ചെയ്യാം. ഇന്ത്യയിൽ നിരോധിച്ച സിഖ്‌സ്‌ ഫോർ ജസ്‌റ്റിസ്‌ എന്ന സംഘടന ഒന്റേറിയോയിൽ ഖലിസ്ഥാൻഅനുകൂല ഹിതപരിശോധന നടത്തിയിരുന്നു. ഹിതപരിശോധനയിൽ കേന്ദ്രസർക്കാർ ക്യാനഡയെ പ്രതിഷേധം അറിയിച്ചു. ക്യാനഡയിൽ ഇന്ത്യക്കാരുടെ രണ്ട്‌ ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. ടൊറന്റോയിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്‌ ഖലിസ്ഥാൻഅനുകൂലികളാണെന്ന്‌ ആരോപണമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top