19 December Friday

ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് പുതിയ ഭാരവാഹികൾ

കെ എൽ ഗോപിUpdated: Monday May 8, 2023

ഖോർഫക്കാൻ > ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ടി വി മുരളീധരനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡണ്ട് അരുൺ സ്റ്റീഫന്റെ രാജിയെ തുടർന്നാണ് ആക്‌ടിങ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന മുരളീധരനെ ജനറൽ ബോഡി യോഗം പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സീനി ജമാൽ, കോൺസുലാർ സെക്രട്ടറിയായി കുര്യൻ ജെയിംസ് എന്നിവരേയും തിരഞ്ഞെടുത്തു. 

അഡ്വൈസറായി സ്റ്റാൻലി ജോണും, ജനറൽ സെക്രട്ടറിയായി പോളി സ്റ്റീഫനും, ട്രഷററായി പ്രീമസ് പോളും തുടരും. ജോയിന്റ് ജനറൽ സെക്രട്ടറി വിനോയ് ഫിലിപ്പ്, ജോയിന്റ് ട്രഷറർ പി വി മജീദ്, ആർട്സ് സെക്രട്ടറി ബിജു കെ ജി, ജോയിന്റ് ആർട്സ് സെക്രട്ടറി സൈനുദ്ധീൻ ടി വി, സ്പോർട്സ് സെക്രട്ടറി മൊയ്‌ദു പി , ജോയിന്റ് സ്പോർട്സ് സെക്രട്ടറി മാത്യു പി തോമസ്, ജോയിന്റ് കോൺസുലാർ സെക്രട്ടറി റാംസൺ രവീന്ദ്രൻ, പബ്ലിക് റിലേഷൻ ഓഫീസർ കെ പി സുകുമാരൻ, പബ്ലിക് റിലേഷൻ ഓഫീസർ രോഹിത് പി വി എന്നിവരാണ് മറ്റു ഭാരവാഹികൾ.

ആക്ടിങ് പ്രസിഡന്റ്‌ മുരളീധരൻ ടി വി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ സ്വാഗതവും ട്രഷറർ  പ്രീമസ് പോൾ നന്ദിയും പറഞ്ഞു. ക്ലബ് അഡ്വൈസർ സ്റ്റാൻലി ജോൺ ആശംസകൾ നേർന്ന് സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top