19 December Friday

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

സലാല> ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ മഹാബലി, ചെണ്ട വാദ്യം, താലപ്പൊലി, പുലികളി എന്നിവയുടെ അകമ്പടിയോടെ ക്ഷണിക്കപ്പെട്ട അതിഥികളും മലയാള വിഭാഗത്തിൻറെ അംഗങ്ങളും അണിനിരന്നു.

സാംസ്കാരിക സമ്മേളനം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡൻറ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം കൺവീനർ എ പി കരുണൻ അധ്യക്ഷനായി.  മുഖ്യാതിഥികളായി നാഷണൽ ബാങ്ക് ഓഫ് ഒമാൻ മാനേജർ ഒമർ ഹുസൈൻ അൽ ബറാമി, അജുവ പെർഫ്യൂം ഓണർ ഹാമർ അൽക്കത്തേരി എന്നിവർ പങ്കെടുത്തു.  ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഡോ.സന്ദീപ് ഹോജ, സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് സണ്ണി ജേക്കബ്, മലയാള വിഭാഗം ഒബ്സർവർ ഡോ.രാജശേഖരൻ ,മുൻ കൺവീനർമാരായ ഡോക്ടർ നിസ്താർ, സി വി സുദർശൻ, വി ജി ഗോപകുമാർ, മെയിൻ സ്പോൺസറായ ഹംദാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. മലയാള വിഭാഗം കോ കൺവീനർ റഷീദ് കൽപ്പറ്റ സ്വാഗതവും ട്രഷറർ സജീബ് ജലാൽ നന്ദിയും പറഞ്ഞു.

ഓണസദ്യയും  കലാപരിപാടികളും നടന്നു .എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് നമ്പ്യാർ, മണികണ്ഠൻ, ഷജിൽ, ഡെന്നി ജോൺ,ദിൽരാജ്, പ്രിയ ദാസ് എന്നിവർ നേതൃത്വം നൽകി .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top