19 December Friday

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

മനാമ > ജിസിസിയിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവങ്ങളിൽ ഒന്നായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിവൽ 'തരംഗ് 2023' തിരശ്ശീല ഉയർന്നു. ഈസാ ടൗണിലെ  ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങൽ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം നടത്തി. ഓഡിറ്റോറിയത്തിലെ പുതിയ എൽഇഡി സ്‌റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു.

സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻഎസ്, രാജേഷ് എംഎൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

പുതിയ  എൽഇഡി ഡിസ്‌പ്ലേ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സ്‌കൂൾ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കും. ഐസിആർഎഫ് മുൻ ചെയർമാൻ അരുൾ ദാസിനെ മെമന്റോ നൽകി ആദരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ  അഞ്ജലി ഷമീറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വർണ്ണാഭമായ നാടോടിനൃത്തവും  സംഘഗാനവും മൈമും ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറി.



ആര്യഭട്ട, വിക്രം സാരാഭായ്, ജെസി ബോസ്, സിവി രാമൻ എന്നിങ്ങനെ വിവിധ ഹൗസുകളിലായാണ് വിദ്യാർഥികൾ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ സമ്മാനിക്കും. 120 ഇനങ്ങളിലായി 5000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. 23, 24, 25, 26 തീയതികളിൽ സ്‌റ്റേജ് പരിപാടികൾ തുടരും.കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി സ്‌റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഈസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുത്തു. 800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top