18 December Thursday

ഇന്ത്യൻ സ്കൂൾ സലാല 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

സലാല > ഇന്ത്യൻ സ്കൂൾ സലാല 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ് മുഖ്യാതിഥി ആയി. വൈസ് പ്രസിഡന്റ് ഡോ. യാസിർ മുഹമ്മദ്, ട്രഷറർ ഡോ. ഷാജി ശ്രീധർ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, അഡ്മിൻ ടീം, ഇന്ത്യൻ സ്കൂൾ ക്ലബ് ചെയർമാൻ രാകേഷ് ഝാ, ഡോ. സനാതനൻ [കോൺസുലർ-ഇന്ത്യൻ എംബസി], എസ്എംസി മുൻ പ്രസിഡന്റ് ഡോ. സയ്യിദ് ഹസാൻ ജമീൽ, മുൻ കമ്മറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ക്ഷണിതാക്കൾ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
 
ഒമാന്റെയും ഇന്ത്യയുടെ ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മാസ്റ്റർ സിദ്ധാർത്ഥ് സ്വാഗതം പറഞ്ഞു. സ്‌കൂൾ
മാനേജ്‌മെൻറ് കമ്മിറ്റി പ്രസിഡന്റ് ഡോ .അബൂബക്കർ സിദ്ദീഖ്  സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വൈവിധ്യമായ സാംസ്കാരിക പരിപാടികളും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top