16 September Tuesday

ഇന്ത്യന്‍ സ്‌കൂള്‍ പ്രിഫെക്ട്‌സ് കൗണ്‍സില്‍ സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

 

മനാമ > 2023-2024 അധ്യയന വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍ പ്രിഫെക്‌ടോറിയല്‍ കൗണ്‍സില്‍ സ്ഥാനമേറ്റു. ജഷന്‍മാള്‍  ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 11, 12 ക്ലാസുകള്‍ അടങ്ങുന്ന ഏ ലെവല്‍ പ്രിഫെക്‌ടോറിയല്‍ കൗണ്‍സില്‍ ഹെഡ് ബോയ് ആയി  ധനേഷ് സുബ്രഹ്മണ്യനും ഹെഡ് ഗേളായി സഹസ്ര കോട്ടഗിരിയും ചുമതലയേറ്റു. പത്ത്, ഒമ്പത് ക്ലാസുകള്‍ ബി ലെവലില്‍ സിദ്ധാര്‍ത്ഥ് സജീവന്‍ (ഹെഡ് ബോയ്), രുദ്ര രൂപേഷ് അയ്യര്‍ (ഹെഡ് ഗേള്‍), ആറ് മുതല്‍ എട്ട് വരെ ക്‌ളാസുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ സിയില്‍ കല്‍വി ഫാബിയന്‍ റൊസാരിയോ ((ഹെഡ് ബോയ്), ശ്രീലക്ഷ്മി എ (ഹെഡ് ഗേള്‍) നാല്, അഞ്ച് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ ഡിയില്‍ അലിന്‍ ബാബു പാത്തിക്കല്‍ (ഹെഡ് ബോയ്), ലക്ഷ്യ രാമകൃഷ്ണന്‍ (ഹെഡ് ഗേള്‍) എന്നിവര്‍ സ്ഥാനമേറ്റു. 
 
സീനിയര്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് നായരും മിഡില്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ വിനോദ് എസ് എയും പ്രിഫെക്ട്മാരുടെ പേരുകള്‍ പ്രഖ്യാപിച്ചു.  ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍ സ്‌കൂള്‍ പതാക ഹെഡ് ബോയ്ക്ക് കൈമാറി.
 
കൂട്ടായ്മയുടെ  മനോഭാവത്തോടെ  കൗണ്‍സില്‍ അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നു പ്രിന്‍സ് എസ്.നടരാജന്‍ പറഞ്ഞു. 
 
സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംഘടിപ്പിച്ചും നടപ്പാക്കിയും നേതൃഗുണം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. 
 
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ പഠനകാലത്ത് നേതൃ പാടവം വളര്‍ത്തിയെടുക്കാന്‍  കഴിയട്ടെയെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി ആശംസിച്ചു. 
 
പ്രിഫെക്‌റ്റോറിയല്‍ കൗണ്‍സിലില്‍ വിദ്യാര്‍ത്ഥികളെ അവരുടെ സംഘടനാപരമായ കഴിവുകളും നേതൃത്വപരമായ കഴിവുകളും പരിഗണിച്ചാണ് തിരഞ്ഞെടുത്തത്. 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top