26 April Friday

ഇന്ത്യന്‍ സ്‌കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022
മനാമ > ഇന്ത്യന്‍ സ്‌കൂള്‍ റിഫ, ഇസാ ടൗണ്‍ കാമ്പസുകള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതായി പരിപാടികള്‍. 
 
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി റിഫാ കാമ്പസില്‍ പോസ്റ്റര്‍, ചിത്രങ്ങള്‍, ഉദ്ധരണികള്‍, കവിതകള്‍, പ്രസംഗങ്ങള്‍ എന്നിവ  കൊച്ചുകുട്ടികള്‍ അവതരിപ്പിച്ചു. അധ്യാപകര്‍ പ്രത്യേക ക്ലാസ് അസംബ്ലികള്‍ നടത്തി. മരങ്ങള്‍ നമ്മുടെ ശ്വാസകോശങ്ങളാണെന്നും നദികള്‍ നമ്മുടെ ജീവിതരേഖയാണെന്നുമുള്ള സന്ദേശങ്ങള്‍ കുട്ടികള്‍ ഉയര്‍ത്തിക്കാട്ടി. പരിസ്ഥിതിയെയും നമ്മള്‍ ജീവിക്കുന്ന ലോകത്തെയും സംരക്ഷിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 
 
ഇസ  ടൗണ്‍ കാമ്പസില്‍  മിഡില്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ലോക പരിസ്ഥിതി ദിന പോസ്റ്റര്‍ നിര്‍മ്മാണ മത്സര വിജയികള്‍: 
ക്ലാസ് ആറ് : 1. നേഹ ജഗദീഷ്, 2. താര മറിയം റെബി, 3. ശ്രീ സന വിനോദ്. ക്ലാസ് ഏഴ്: 1. ത്രിദേവ് കരുണ്, 2. തനു ശ്രീ എം, 3. ആയുഷ് സത്യപ്രസാദ് സുവര്‍ണ.
ക്‌ളാസ് എട്ട്:1. ദീപാന്‍ഷു നായക്, 2. മതുമിത നടരാജന്‍, 3. യാസ്മിന്‍ സന, തനിഷ എസ് പാട്ടീല്‍.
 
ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍,  സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റഫി കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top