19 December Friday

ആഗസ്റ്റ് 15: അബുദാബി ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

അബുദാബി> 77-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അബുദാബി ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്ല്യതയും, സ്‌നേഹവും, സാഹോദര്യവും, ലിംഗസമത്വവും പ്രധാനം ചെയ്യുന്നതാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സന്‍ജയ് സുധീര്‍  യു.എ.ഇ യുടെ പ്രതിനിധിയുടെയും വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളുടെയും വ്യവസായ സംരംഭകരുടെയും ഇന്ത്യന്‍ പ്രാവസിസമൂഹങ്ങളുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗീകമായി ഉയര്‍ത്തി.

 ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ റോസാപുഷ്പങ്ങള്‍ കൊണ്ട് പുഷ്പാര്‍ച്ചന നടന്നു. ഇന്ത്യന്‍ പ്രസിഡന്റിന്റെ. രാഷ്ട്രത്തോടായുള്ള സന്ദേശത്തിന്റെ സംക്ഷിപ്ത രൂപം പതാക ഉയര്‍ത്തലിനു ശേഷം നടന്ന പൊതുചടങ്ങില്‍ അംബാസിഡര്‍ അവതരിപ്പിച്ചു. ഇന്ത്യയും, യു എ ഇ യും വിവിധ മേഘലകളില്‍ നടത്തിവരുന്ന ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും, വ്യവസായ മേഖലയില്‍ രണ്ട് രാജ്യങ്ങള്‍ക്കിടയിലും ഉണ്ടായികൊണ്ടിരിക്കുന്ന കയറ്റിറക്കുമതി വര്‍ധനവിനെ കുറിച്ചും, ഇന്ത്യന്‍ ഐഐടിയുടെ യു എ ഇ പുതിയ പഠനകേന്ദ്രത്തെ കുറിച്ചും, രൂപയുടെ യു.എ.ഇ മാര്‍ക്കറ്റിലെ വിനിമയത്തെ കുറിച്ചും അംബാസിഡര്‍ ചടങ്ങില്‍ വിശദീകരിച്ചു.

ഭാവിയില്‍ ഇന്ത്യയും യു എ ഇ യും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ഓണ്‍ലൈന്‍ വിനിമയങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങിനു ശേഷം ദേശഭക്തിഗാനാലാപനം, മധുര വിതരണം ഉണ്ടായി. പ്രവാസി സമൂഹവും, പ്രവാസി സംഘടനാ പ്രതിനിധികളും, വ്യവസായ സമൂഹവുമായി അംബാസിഡര്‍ ചടങ്ങിന് ശേഷം സൗഹൃദ സംഭാഷണം നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top