03 December Sunday

ഇന്ത്യൻ ക്ലബ് ഓണംഫെസ്റ്റിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

ഇന്ത്യൻ ക്ലബ് ഓണ സദ്യയിൽ അംബാസഡറും അതിഥികളും

മനാമ> ഇന്ത്യൻ ക്ലബ് ഓണാഘോഷങ്ങൾക്ക് -ഓണം ഫെസ്റ്റ് 23 ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപനം. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയോത്തിൽ നടന്ന ഓണസദ്യയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്  ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ മലേഷ്യൻ അംബാസഡർ ഷാസ്‌റിൽ സാഹിറാൻ, നേപ്പാൾ അംബാസഡർ തീർത്ഥാ രാജ് വാഗ്‌ലേ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്‌മാൻ മുഹമ്മദ് ജുമാ, കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയരക്ടർ യൂസിഫ് ലോറി എന്നിവർ അതിഥികളായി പങ്കെടുത്തു.

ഓണപ്പുടവ മത്സരം, പായസമേള, നാടോൽസവം 2023, നാടൻപാട്ട്, തിരുവാതിര മത്സരം, നാടൻ സംഗീതം, ഫ്യൂഷൻ തുടങ്ങി നിരവധി പരമ്പരാഗത മത്സരങ്ങളും വൈവിധ്യമാർന്ന പരിപാടികളും ഉൾപ്പെടുന്ന പരമ്പരയായിരുന്നു ഓണം ഫെസ്റ്റ്'23. ആരവം ബഹ്‌റൈന്റെ ബാൻഡ്, പൂക്കളം മത്സരം, വടംവലി മത്സരം, ഘോഷയാത്ര മത്സരം, റോഷൻ, അരുൺഗോപൻ,  കീർത്തിക ടീമിന്റെ മ്യൂസിക്കൽ നൈറ്റ് എന്നിവയും അരങ്ങേറി.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്, മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top