18 December Thursday

വിപുൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 16, 2023

ദോഹ > ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസിഡറായി വിപുൽ ചുമതലയേറ്റു. വിപുലിന്റെ അധികാരപത്രങ്ങളുടെ പകർപ്പുകൾ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്അൽ മുറൈഖി കൈമാറി. ഓസ്‌ട്രേലിയൻ, തുർമെനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡർമാരും തങ്ങളുടെ അധികാരപത്രം ഖത്തർ വിദേശ ദേശകാര്യ സഹമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

വിദേശകാര്യ സഹമന്ത്രി അംബാസഡർമാർക്ക് അവരുടെ ചുമതലകളിൽ വിജയം ആശംസിച്ചു. വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ഖത്തറും അതത് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top