18 December Thursday

നിയുക്ത ഇന്ത്യൻ അംബാസിഡർ ഖത്തർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

ദോഹ>  ഖത്തറിലെ പുതിയ  ഇന്ത്യൻ അംബാസിഡറായി ചുമതല ഏൽക്കുന്ന വിപുൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിക്ക് അധികാര പത്രത്തിൻറെ പകർപ്പ് കൈമാറി .

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധവും ഉഭയകക്ഷി  സഹകരണങ്ങൾ  മെച്ചപ്പെടുത്താനുള്ള വഴികളും ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിക്ക് അധികാരപത്രം കൈമാറിയ ശേഷമാകും വിപുൽ അംബാസിഡറായി ഔദ്യോഗികമായി ചുമതല ഏൽക്കുക
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top