01 July Tuesday

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്

എം എം നഈംUpdated: Friday Nov 26, 2021

റിയാദ്‌> ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്  ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് നേരിട്ട് സർവീസുണ്ട്.

പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും നേരിട്ട് വരാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top