29 March Friday

എയർ സുവിധ ഇനിമുതൽ വേണ്ട

കെ എൽ ഗോപിUpdated: Tuesday Nov 22, 2022

ദുബായ്> വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ വഴി രജിസ്റ്റർ ചെയ്‌ത് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കി. തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് ഈ തീരുമാനം നടപ്പിൽ വന്നത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനും യാത്രക്കാരിൽ കോവിഡ് രോഗികൾ ഉണ്ടെങ്കിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനു വേണ്ടിയുമായിരുന്നു എയർ സുവിധ സംവിധാനം നടപ്പിലാക്കിയത്.

അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ സംവിധാനം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. അടുത്ത ബന്ധുക്കൾ മരിച്ചാൽ വരെ നാട്ടിലേക്ക് പോകുന്ന ആളുകൾക്ക് എയർ  അപ്രൂവൽ ലഭിക്കുന്നതിനും കൃത്യസമയത്ത് നാട്ടിൽ എത്തുന്നതിനും കഴിയാത്ത സാഹചര്യം വന്നതോടെ എയർ സുവിധ സംവിധാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. വിമാനത്തിൽ മാസ്ക് ധരിക്കുന്നത് ആവശ്യമില്ല എന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നത് മുതൽ എയർ സുവിധ നിർത്തലാക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top