26 April Friday

ഇന്ത്യയും കുവൈറ്റും പരമ്പരാഗതമായും ദീർഘകാലമായും ഊഷ്മള ബന്ധം സൂക്ഷിക്കുന്നവർ: ഇന്ത്യൻ സ്ഥാനപതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

കുവൈറ്റ് സിറ്റി>  "ഇന്ത്യയും കുവൈറ്റും പരമ്പരാഗതമായും ദീർഘകാലമായും ഊഷ്മള ബന്ധം സൂക്ഷിക്കുന്നവരാണെന്നും ഈ  ശക്തമായ പങ്കാളിത്തത്തിന് ചരിത്രപരമായ അടിത്തറയും ആധുനിക കാലത്തെ ചേരുവകളും ഉണ്ടെന്നും ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക പറഞ്ഞു.  ബയാൻ പാലസിൽ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ച ശേഷം ഇന്ത്യൻ എംബസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

.കുവൈറ്റിലെ ഇന്ത്യക്കാരായ എഞ്ചിനീയർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച്  ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി നടപടികൾ കൈക്കൊള്ളുമെന്നും ആദർശ് സ്വൈക പറഞ്ഞു. ദൂരവും മറ്റ് കാരണങ്ങളും കാരണം എംബസിയുടെ  നിയുക്ത ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലേക്ക് വരാൻ കഴിയാത്ത ഇന്ത്യൻ പൗരന്മാർക്കായി  പുതിയ മോഡൽ കൗൺസിലർ   ക്യാമ്പുകൾആരംഭിച്ചിട്ടുണ്ട്.  കഴിഞ്ഞ മാസം വഫ്ര മേഖലയിൽ  ഇത്തരത്തിലുള്ള ആദ്യത്തെ ക്യാമ്പ് നടത്തിയതായും ഈ മാസം  ജഹ്‌റ ഏരിയയിൽ മറ്റൊന്ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു .

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാം. എന്നാൽ അതോടൊപ്പം സമൂഹത്തിനും രാജ്യത്തിന്റെ വികസനത്തിനും സംഭാവന നൽകാനുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. കുവൈറ്റിലെ  ഇന്ത്യൻ സമൂഹം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്  അഭിമാനത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും വളരെയധികം സംഭാവന നൽകിയവരാണ്   ഇന്ത്യക്കാർ, കുവൈറ്റിൽ മിക്കവാറും എല്ലാ മേഖലയിലും, എല്ലാ തൊഴിലിലും അവർ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top