18 December Thursday

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

മസ്‌ക്കറ്റ് > 77 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ  ഇന്ത്യൻ എംബസിയിൽ നടന്നു. രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് പതാക ഉയർത്തി . രാഷ്ട്രപതി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി എംബസി അധികൃതർ വായിച്ചു.

ഹർഘർ തിരംഗ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യൻ പ്രവാസി സമൂഹം കൂടി ഏറ്റെടുക്കണമെന്നും അംബാസഡർ സൂചിപ്പിച്ചു. ഇന്ത്യൻ സ്കൂൾ സീബിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. മുന്നൂറിലധികം പ്രവാസികൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ എംബസിയിൽ എത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top