ദോഹ> ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാഖ്) സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മാമാങ്കത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM ന്റെ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ ബിസിനസ്സ് ഫോറം പ്രസിഡന്റ് അജി കുര്യാക്കോസ്, ഐസിബിഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
ആർ ജെ പാർവ്വതി കല്യാണി, ആർ ജെ ജിബിൻ, ആർ ജെ സൂരജ് എന്നിവർ പങ്കെടുത്തു. റേഡിയോ മലയാളം 98.6 FM പ്രോഗ്രാം ഹെഡ് നൌഫൽ അബ്ദുൾ റഹ്മാൻ, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് തേക്കാനത്ത്, സെക്രട്ടറി മഹേഷ് മോഹൻ, കൺവീനർ ജയ്മോൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ 27ന് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വടംവലി മത്സര മാമാങ്കത്തിൽ പുരുഷന്മാരുടെ 560 കിലോ വിഭാഗം, സ്ത്രീകളുടെ 500 കിലോ വിഭാഗം എന്നിവ കൂടാതെ 17 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗം എന്നിങ്ങനെ വിവിധ തലത്തിലുള്ള മത്സരങ്ങൾ ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലും നിന്നുള്ള നിരവധി വടം വലി ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയിൽ കുട്ടികളുടെ രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരവേദിയിൽ സിനിമാ താരം ഹരി പ്രശാന്ത് വർമ്മ മുഖ്യഥിതിയാവും. കൂടുതൽ വിവരങ്ങൾക്ക് 31236370, 55432399.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..