25 April Thursday

കേളി ബദിയ ഏരിയ ജനകീയ ഇഫ്ത്താർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022

കേളി ബദിയ ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്ന്

റിയാദ്> പരിശുദ്ധ റമദാൻ മാസത്തിൽ പൊതുജനങ്ങൾക്കായി കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബദിയ മേഖലയിലെ വ്യവസായ പ്രമുഖരായ കോബ്‌ളാൻ, ജെസ്‌കോ പൈപ്പ്, അൽ സൈദ, അസാഫ്, സാഗർ റെസ്റ്റോറന്റ് എന്നിവരുടെയും, തല്പരരായ സ്വദേശി പൗരന്മാരുടെയും, കേളി അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇരുപത് വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരും, കോവിഡിനെ തുടർന്ന്  ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും, ഭക്ഷണ സാധനങ്ങളും, മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.

ബദിയ ഏരിയയിലെ ഇസ്തിരാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ കേളി അംഗങ്ങളും, കുടുംബാംഗങ്ങളും, മറ്റു പ്രവാസി മലയാളികളും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, യമൻ, ഈജിപ്ത്, ഫിലിപൈൻസ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും, സ്വദേശികളും ഉള്‍പ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഏരിയാ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ചന്ദ്രൻ തെരുവത്ത്, ആക്ടിംഗ് സെക്രട്ടറി മധു പട്ടാമ്പി, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീക്ക് പാലത്ത്, മുസ്തഫ, സരസൻ, കിഷോർ ഇ നിസാം, സംഘാടക സമിതി ഭാരവാഹികളായ അഫ്‌സൽ നിസാർ, ഇബ്രാഹിം കുട്ടി, എ.കെ.നായർ, ഹക്കീം, ഫൈസൽ നിലമ്പൂർ, സത്യവാൻ, സംഘാടക സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഇഫ്താർ സംഗമത്തിന് നേതൃത്വം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top