29 March Friday

കേളി അസീസിയ ഏരിയ ജനകീയ ഇഫ്ത്താർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

റിയാദ് > പൊതു ജനങ്ങൾക്കായി കേളി കലാ സാംസ്‌കാരിക വേദി ഒരുക്കുന്ന 2022ലെ  സമൂഹ നോമ്പുതുറക്ക് ആരംഭമായി. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

കേളി അസീസിയ ഏരിയയുടെ ആഭിമുഖ്യത്തിൽ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ള നിരവധിപേർ പങ്കെടുത്തു. അമ്പതോളം കുടുംബങ്ങൾ ഉൾപ്പെടെ അറുനൂറിലധികം പ്രവാസികളാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്‌.  ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ എം ഡി ഷാജഹാൻ, ട്രാൻസ്നേഷൻ കോർപ്പറേഷൻ പ്രതിനിധി സലീം ആറ്റിങ്ങൽ, അൽ റാബി ജ്യൂസ് കമ്പനി പ്രതിനിധി റഹ്മ്മത്തുള്ള, OAM വാട്ടർ കമ്പനി പ്രതിനിധി സുധീഷ് ചന്ദ്രൻ, അൽ ഫഹദ് ട്രാവൽസ് പ്രതിനിധി മുബശ്ശിർ, അൽ സാഫി പ്രതിനിധി ജബ്ബാർ പൂവാർ എന്നിവരും കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, ലിപിൻ പശുപതി, കേളി സൈബർവിംഗ് ചെയർമാൻ ബിജു തായമ്പത്ത് തുടങ്ങിയവരും പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ അജിത്ത്, കൺവീനർ ഷാജി റസാഖ്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഹസ്സൻ  പുന്നയൂർ, രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, അലി പട്ടാമ്പി, റഫീഖ് ബിൻസാഗർ, സുധീർ, മൻസൂർ, സൂരജ്, ഏരിയ വോളന്റിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ, ചാക്കോ, മനോജ്, ജാഫർ, സജാദ്, ഷിബു സെബാസ്റ്റ്യൻ, തോമസ്, പ്രബീഷ്, സനീഷ്, ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അസീസിയ ഏരിയയിലെ യുണിറ്റിലെ അംഗങ്ങൾ തുടങ്ങിയവർ ഇഫ്ത്താറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top