25 April Thursday

ഈദ് അൽ ഖസീം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

ഈദ് അൽ ഖസീം പരിപാടി മുഖ്യരക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്യുന്നു

ബുറൈദ > ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് ഖസീം പ്രവാസിസംഘം, കുടുംബ വേദിയുടെ ആഭിമുഖ്യത്തിൽ ഈദ് അൽ ഖസീം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്‌തു.

കുടുംബവേദി വൈസ് പ്രസിഡന്റ് അനിത ഷാജി അധ്യക്ഷത വഹിച്ചു. കുടുംബ വേദി സെക്രട്ടറി ഫൗസിയ ഷാ , ഖസീം പ്രവാസി സംഘം ആക്റ്റിങ് സെക്രട്ടറി ഫിറോസ് പത്തനാപുരം, കുടുംബ വേദി രക്ഷാധികാരി സുല്‍ഫിക്കര്‍ അലി, ബാലവേദി രക്ഷാധികാരി അശോക് ഷാ, കേന്ദ്രകമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ , സോഫിയ സൈനുദീൻ , സ്‌മിത എൽദോ, പ്രീത സജേഷ് എന്നിവർ സംസാരിച്ചു . ഫൗസിയ ഷാ സ്വാഗതവും റാഫിയത്ത് നന്ദിയും പറഞ്ഞു. തുടർന്ന്, കുടുംബവേദി പ്രവർത്തകരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനസന്ധ്യയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top