10 December Sunday

ഐസിആര്‍എഫ് വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടിക്ക് സമാപനം

അനസ് യാസിന്‍Updated: Saturday Sep 23, 2023

മനാമ> ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) തേര്‍സ്റ്റ് ക്വഞ്ചേഴ്‌സ് 2023 ടീമിന്റെ വാര്‍ഷിക വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടിക്ക് സമാപനം. ആരോഗ്യകരവും സുരക്ഷിതവുമായ വേനല്‍ക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

സമാപനമായി മനാമയിലെ അവന്യൂസിലെ നാസ് കോര്‍പ്പറേഷന്‍ പ്രോജക്ടിന്റെ വര്‍ക്ക്‌സൈറ്റില്‍ 300ലധികം തൊഴിലാളികള്‍ക്ക് കുപ്പിവെള്ളം, ലാബന്‍, പഴം, ജ്യൂസ്, ബിരിയാണി പാക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു. ചടങ്ങില്‍ ബഹ്‌റൈനിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി. നാസ് കോര്പറേഷന്‍ സിഇഒ ഷൗഖി അല്‍ ഹാഷിമി, തൊഴില്‍ മന്ത്രാലയത്തിലെ സീനിയര്‍ ഒക്യുപേഷണല്‍ സേഫ്റ്റി എഞ്ചിനീയര്‍ ഹുസൈന്‍ അല്‍ ഹുസൈനി എന്നിവര്‍ വിശിഷ്ടാതിഥികളായി.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല, പ്രോജക്ട് ഡയറക്ടര്‍ പീറ്റര്‍ ടെയ്‌ലര്‍, സൈറ്റ് എച്ച്എസ്എസ്ഇ മാനേജര്‍ സജിത് മേനോന്‍, എച്ച്ആര്‍ കോര്‍ഡിനേറ്റര്‍ മോഹിതോഷ് സിംഹ, ഷാര മേ, മാല്‍ക്കം സ്മിത്ത്, അരുള്‍ദാസ് തോമസ്, ഭഗവാന്‍ അസര്‍പോട്ട, അനീഷ് ശ്രീധരന്‍, രാകേഷ് ശര്‍മ്മ, മുരളി നോമുല, നൗഷാദ്, പ്രോജക്ട് ഡയറക്ടര്‍  പീറ്റര്‍ ടെയ്‌ലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .

ഇത് എട്ടാം വര്‍ഷമാണ് ഐസിആര്‍എഫ് ജൂലായ്, ആഗ്‌സത് മാസങ്ങളില്‍ വേനല്‍ക്കാല ബോധവല്‍ക്കരണം നടത്തുന്നത്. 2016ലാണ് പ്രതിവാര പരിപാടിക്ക് തുടക്കം. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ ഈ പരിപാടി 16,000ത്തിലധികം തൊഴിലാളികളില്‍ എത്തിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം 12 പ്രതിവാര പരിപാടികളിലൂടെ 2500ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേര്‍ന്നു. പരിപാടിക്ക് ബോറ കമ്മ്യൂണിറ്റിയും ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മലബാര്‍ ഗോള്‍ഡും മറ്റ് അഭ്യുദയകാംക്ഷികളും പിന്തുണയ്ക്കുന്നതായും അവര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top