15 September Monday

ഹൈദരാബാദ് സ്വദേശി റിയാദിൽ മരണമടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

റിയാദ്> ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് (46 ) ഹൃദയാഘാതം മൂലം മരണപെട്ടു. കഴിഞ്ഞ ഒന്നര വർഷമായി  റിയാദിലെ എക്സിറ്റ് അഞ്ചിൽ ഹരീത് എന്ന പ്രദേശത്ത് സ്വദേശി പൗരന്റെ വീട്ടിൽ ജോലി ചെയ്ത്  വരികയായിരുന്നു.

ഹൈദരാബാദിലെ ഹസാമാബാദ് സ്വദേശികളായ മുഹമ്മദ് ഫരീദിന്റേയും ഫാത്തിമ ബീഗത്തിന്റെയും മകനാണ്. ഭാര്യ ആസ്മ ബീഗം. മൻസൂർ ഖാൻ, അഫ്രീൻ, ഫർഹീൻ എന്നവർ മക്കളാണ്. കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ  നേത്യത്വത്തിൽ കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗം റഫീഖ് പി.എൻ.എം നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top