05 December Tuesday

ഹൂതി ഡ്രോൺ ആക്രമണം: സൗദി- യെമൻ അതിർത്തിയിൽ 2 ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു

അനസ് യാസിൻUpdated: Tuesday Sep 26, 2023

പ്രതീകാത്മക ചിത്രം

മനാമ> സൗദി- യെമൻ അതിർത്തിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെ ഭാഗമായി പ്രവർത്തിച്ച നിരവധി സൈനികർക്ക് പരിക്കേറ്റു. തിങ്കൾ പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടതെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിനെ (ബിഡിഎഫ്) ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ബിഎൻഎ അറിയിച്ചു.

ഹൂതികളിൽനിന്നും മോചിപ്പിച്ച് യെമനിൽ നിയമാനുസൃത സർക്കാരിനെ പുനസ്ഥാപിക്കാനായി സൗദി നേതൃത്വത്തിൽ 2015 മാർച്ച് 26ന് ആരംഭിച്ച സൈനിക നടപടിയായ ഓപ്പറേഷൻ ഡിസൈസീവ് സ്‌റ്റോമിലും സൊമാലിയായിൽ അമേരിക്കൻ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ റിസ്റ്റോറിങ് ഹോപ്പിലും പങ്കെടുത്ത സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ സൗദി, യുഎഇ, കുവൈത്ത്, ഒമാൻ, മൊറോക്ക തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top