25 April Thursday

കുവൈറ്റിൽ പ്രവാസികൾക്കായി പുതിയ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022

കുവൈറ്റ് സിറ്റി> സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം എല്ലാ പ്രവാസികൾക്കും ചികിത്സക്കായി പ്രത്യേകം ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റലുകൾ ആരോഗ്യ മന്ത്രാലയം സജ്ജീകരിക്കുന്നു. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന  Health Assurance Hospitals Company യായ (Dhaman നാണ് പ്രവാസി രോഗികളെ പരിശോധിക്കുന്നതിനും ചികിൽസിക്കുന്നതിനുമായുള്ള ചുമതല സർക്കാർ നൽകിയിരിക്കുന്നത്.

അടുത്ത വർഷത്തോടെയാണ് പ്രവാസി രോഗികൾക്ക് ദാമൻ കമ്പനിക്ക് കീഴിലുള്ള ആശുപത്രികളിൽ ചികിത്സ ലഭ്യമായി തുടങ്ങുക. തുടക്കത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും, പിന്നീട് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെയും ദാമൻ ആശുപത്രികളിൽ ചികിൽസിച്ചു തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച റിപ്പോർട്ട് പറയുന്നു. ഘട്ടം ഘട്ടമായി പ്രവാസികൾക്കുള്ള ചികിത്സ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റലുകളിലേക്ക് മാറ്റാനാണു  സർക്കാർ ആലോചിക്കുന്നത്. നിലവിൽ ജാബർ ആശുപത്രിയിലെ ചികിത്സ പൂർണ്ണമായും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പുതുതായി പണികഴിപ്പിച്ച ഫർവാനിയ, ജഹ്റ  ആശപത്രികളിലെ ചികിത്സയും സ്വദേശികൾക്ക് മാത്രമായി മാറ്റാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സാധാരണ നിലയിലുള്ള സർക്കാർ ആശുപത്രികളിലെ ചികിത്സ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നുവെങ്കിലും,  ഗുരുതര രോഗ ബാധിതരോ  അപകടങ്ങളിൽ പരിക്കേറ്റവരോ ആയ പ്രവാസികളുടെ ചികിൽസകൾ സർക്കാർ ആശുപത്രികളിൽ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top