08 May Wednesday

അല്‍-അര്‍ദ ഗവര്‍ണറേറ്റില്‍ കുതിരസവാരിക്കുമുള്ള ആദ്യത്തെ വനിതാ ക്ലബ്

എം എം നഈംUpdated: Tuesday Aug 2, 2022

ജിസാന്‍> ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ജീസാന്‍ മേഖലയുടെ കിഴക്കുള്ള അല്‍-അര്‍ദ ഗവര്‍ണറേറ്റില്‍ കുതിരസവാരിക്കുമുള്ള ആദ്യത്തെ വനിതാ ക്ലബ് കഴിഞ്ഞ ദിവസം  ഉദ്ഘാടനം ചെയ്തു. കിംഗ്ഡം വിഷന്‍ 2030 ന് അനുസൃതമായി, അതിന്റെ ലക്ഷ്യങ്ങളിലൊന്നായി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

 മലയോര ഗവര്‍ണറേറ്റില്‍ ആദ്യത്തെ വനിതാ ക്ലബില്‍ നിരവധി പേര്‍ പങ്കെടുത്തു . എല്ലാ പ്രായത്തിലുമുള്ള  സ്ത്രീകള്‍ക്കും കുതിരസവാരി പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സ്ത്രീകള്‍ക്ക് കുതിരസവാരിയില്‍ പരിശീലനം നല്‍കുന്ന ഒരു ശാഖ തുറക്കാന്‍ താന്‍  ആഗ്രഹിച്ചിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായെന്നും  അല്‍-അര്‍ദ ഗവര്‍ണറേറ്റിലെ അല്‍-അസൈല്‍ സ്റ്റേബിള്‍സ് മേധാവി അലി അല്‍-ഉഖൈലി പറഞ്ഞു. സമൂഹത്തിലെ  എല്ലാ വിഭാഗങ്ങളിലും പ്രചാരമുള്ള ഒരു ജനപ്രിയ കായിക വിനോദമാണെന്ന്  അദ്ദേഹം വിശദീകരിച്ചു.

 'സ്ത്രീകളുടെ സ്പോര്‍ട്സിലെ തുടക്കവും താല്‍പ്പര്യവും രാജ്യത്തിന്റെ വിഷന്‍ 2030 ന് അനുസൃതമാണ്. അത് എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ മെച്ചപ്പെടുത്താന്‍  ലക്ഷ്യമിടുന്നു'- അദ്ദേഹം പറഞ്ഞു:
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top