18 September Thursday

സൗദിയിൽ ഹെവി ഡ്രൈവര്‍ തസ്തികയിൽ സ്വദേശിവൽക്കരണം: കരാര്‍ ഒപ്പുവെച്ചു ഗതാഗത അതോറിറ്റി

എം എം നഈംUpdated: Wednesday Feb 1, 2023

റിയാദ് > സൗദിയിൽ  ഹെവി ഡ്രൈവര്‍ തസ്തികയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള  കരാര്‍  ഗതാഗത അതോറിറ്റി ഒപ്പുവെച്ചു .  അല്‍മജ്ദൂഇ കമ്പനിയുമായിട്ടാണ്  പൊതുഗതാഗത വിഭാഗം കരാര്‍ ഒപ്പുവെച്ചത്. അതോറിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് സൗദിയിൽ ഹെവി  ഡ്രൈവർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾക്ക്  കനത്ത തിരിച്ചടിയാകും.

ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക് മേഖലയിലെ സൗദിവത്കരണ പദ്ധതിക്കും ലോജിസ്റ്റിക് മേഖലയില്‍ കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് ജോലികള്‍ക്ക് അവസരമൊരുക്കുന്നതിനും കമ്പനി ആവശ്യമായ പിന്തുണയും സഹായവും നല്‍കും. ഡ്രൈവിംഗ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസന്‍സ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും. ഹദഫ് ഫണ്ടില്‍ നിന്ന് കമ്പനിക്ക് സഹായവും ലഭിക്കും.

തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും സൗദി തൊഴിലാളികൾക്ക് തൊഴിലുകൾ വികസിപ്പിക്കുന്നതിനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയർത്തുന്നതിനുമാണ്‌ കരാറെന്ന്‌ ഗതാഗത അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top