29 March Friday

ദുബായിൽ ആരോഗ്യ ടൂറിസം ശക്തിപ്പെടുന്നു. 2021ൽ എത്തിയത്‌ 6,30,000 ആരോഗ്യ വിനോദസഞ്ചാരികൾ

കെ എൽ ഗോപിUpdated: Thursday May 12, 2022

ദുബായ്> ദുബായിൽ ആരോഗ്യ ടൂറിസം ശക്തിപ്പെടുന്നതായി റിപ്പോർട്ട്‌. 2021 ൽ ആറു ലക്ഷത്തി മുപ്പതിനായിരം ആരോഗ്യ വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി. അറബ് ട്രാവൽ മാർക്കറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സൂചിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ വിനോദസഞ്ചാരികളിൽ 38% ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 24 ശതമാനം യൂറോപ്പിൽനിന്നും 22% അറബി ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും ആണ്. 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ് ഇവിടെയെത്തിയത് . ഡെർമ്മറ്റോളജി, ദന്തചികിത്സ, ഗൈനക്കോളജി എന്നീ മൂന്ന് മേഖലകളാണ് ആരോഗ്യ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളത്.

ദുബായ് ഹെൽത്ത് ടൂറിസം ആഗോള അടിസ്ഥാനത്തിൽ മത്സര ക്ഷമതയും, മികവും നിലനിർത്തി മുന്നോട്ടു പോയതിനാൽ ഏഷ്യൻ യൂറോപ്യൻ അറബ് രാജ്യങ്ങളിൽ നിന്നും വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്. സർക്കാർ-സ്വകാര്യ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഉയർന്ന തരത്തിലുള്ള ആരോഗ്യപരിപാലന വികസനവും ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണവും നൽകാൻ സാധിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ ദുബായിക്ക് കഴിഞ്ഞത്. ആരോഗ്യ ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പ്രോത്സാഹനം ഇത് നൽകുന്നുണ്ട് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top