20 April Saturday

വിദ്വേഷ പരാമർശം: പ്രവാസി മലയാളി ദുർഗാദാസിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022

ദുർഗാദാസ് ശിശുപാലൻ

മനാമ> വിദ്വേഷ പരാമർശം നടത്തി വിവാദത്തിലായ ഖത്തറിലെ പ്രവാസി മലയാളി ദുർഗാദാസ് ശിശുപാലനെ ജോലിയിൽ നിന്നും പുറത്താക്കി. പരാതികളുടെ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റായ ദുർഗാദാസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ദോഹയിലെ അൽ ഫർദാൻ സെന്ററിൽ പ്രവർത്തിക്കുന്ന നാരങ് പ്രൊജക്ട് റീജിണൽ ഡയരക്ടർ ടീം മർഫി അറിയിച്ചു.

വിദ്വേഷ പ്രസംഗത്തിന് കഴിഞ്ഞ ദിവസം മലയാള മിഷൻ ഖത്തർ ചാപ്റ്റർ കോഡിനേറ്റർ സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നു. തിരുവന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ദുർഗാദാസ് ഗൾഫിലെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റും മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിദേശ്വ പരാമർശം നടത്തിയത്. ഇതിനെതിരെ നഴ്‌സുമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top