ദോഹ> കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ നടക്കുന്ന സയണിസ്റ്റ് അധിനിവേശത്തിനെതിരെയുളള പലസ്തീൻ ജനതയുടെ പോരാട്ടം നിലനില്പിന്റേതാണെന്നും, പ്രദേശത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഫലപ്രദമായി ഇടപെടണമെന്നും ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വിസ്ഡം ഡെ സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
തങ്ങളുടെ മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ പലസ്തീനികള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. സയണിസ്റ്റുകളുടെ അധിനിവേശത്തിനെതിരെയുള്ള കാലങ്ങളായുള്ള പോരാട്ടത്തിന് അറുതിവരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ദിക്കണമെന്നും വിഷയത്തിൽ ഖത്തറിന്റെ ഇടപെടൽ സ്വാഗതാർഹമാണെന്നും സംഗമം കൂട്ടിച്ചേർത്തു.
"നന്മയിൽ ഉറച്ച് നിൽക്കുക" എന്ന പ്രമേയത്തിൽ മത്വാർ ഖദീം,ഹിലാൽ,സലത്ത,ബിൻ മഹ്മൂദ്, ഐൻ ഖാലിദ്,മൈദർ ,ഇൻഡസ്ട്രിയൽ ഏരിയ,ബിൻ ഉംറാൻ, വക്റ, മമ്മൂറ എന്നീ മേഖലകളിൽ നടന്ന സംഗമം പ്രവർത്തകരെ ഉണർത്തി. പരിപാടിയിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിന്റെ സന്ദേശം പ്രവർത്തകർക്ക് ഉണർവ്വേകി. ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി സലാഹുദ്ധീൻ സലാഹി , പ്രസിഡന്റ് മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..