26 April Friday

സൗദിയിലുള്ളവർക്ക് ഈവർഷത്തെ ഹജ്ജിനു അപേക്ഷിക്കാം

എം എം നഈംUpdated: Saturday Jan 7, 2023

മക്ക > സൗദി അറേബ്യയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആഭ്യന്തര ഹാജിമാർക്ക്  ഹജ്ജിന് അപേക്ഷിക്കാം .  രജിസ്ട്രേഷൻ ആരംഭിച്ചതായി  ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.   രാജ്യത്തിനുള്ളിൽ നിന്നുള്ള തീർത്ഥാടകർക്ക് വെബ്സൈറ്റ് വഴിയും നുസൂക് അപ്ലിക്കേഷൻ വഴിയും  അപേക്ഷ നൽകാം.

3465 റിയാൽ,   9214 റിയാൽ, 7037 റിയാൽ, 11435 റിയാൽ എന്നിങ്ങനെ നാല് പാക്കേജുകളാണ് ഇത്തവണ ഹജ്ജ് ഉംറ മന്ത്രാലയം ആഭ്യന്തര ഹാജിമാർക്കായി നിശ്ചയിച്ചിട്ടുള്ളത്.  7037 റിയാലിന്റെ പാക്കേജ് ബുക്ക് ചെയ്യുന്നവർക്ക്   മിനായിലെ ഹോസ്പിറ്റാലിറ്റി  ക്യാമ്പുകളിൽ ആയിരിക്കും താമസ സൗകര്യം . ഏറ്റവും കൂടിയ പാക്കേജായ  11435 റിയാലിന്റെ പാക്കേജ് ബുക്ക് ചെയ്യുന്നവർക്ക്  ജമറാത്ത് പാലത്തിന് സമീപമുള്ള മിനായിലെ ആറ് ടവറുകളിൽ  ആയിരിക്കും താമസം സൗകര്യം .

3465 റിയാലിന്റെ പാക്കേജാണ്‌ ഏറ്റവും കുറഞ്ഞ പാക്കേജ്.  ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  കയറി  ആദ്യം ഹജ്ജിന് ബുക്ക് ചെയ്യണം തുടർന്ന്  മൊബൈലിലേക്ക് സന്ദേശം എത്തിയ ശേഷമാണ്   ഉദ്ദേശിക്കുന്ന പാക്കേജിനനുസരിച്ചുള്ള പണം അടക്കേണ്ടത്. ഇതിനെത്തുടർന്ന് ഹജ്ജിനുള്ള പെർമിഷൻ അഥവാ തസ്‌രീഹ് ലഭിക്കും.   ഇതാണ് ഇതിനായുള്ള ഘട്ടങ്ങൾ എന്ന് മന്ത്രി വിശദീകരിച്ചു.  മഹ്‌റം ഒഴികെ ഇതുവരെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ മുൻഗണന ഉണ്ടാകുക.  അപേക്ഷകർക്ക് 1444  ദുൽഹിജ്ജ മാസം വരെ റെസിഡന്റ് പെർമിറ്റിന് കാലാവധി ഉണ്ടായിരിക്കണം. ആശ്രിതർ  ഉണ്ടെങ്കിലും എല്ലാവരും ഒരേ  കമ്പനിയിൽ ഒരേ പാക്കേജ് ബുക്ക് ചെയ്യണം എന്നും ഒരു ബുക്കിങ്ങിന് ഒരു മൊബൈൽ നമ്പർ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും നിബന്ധനയുണ്ട്. തീർത്ഥാടകർക്ക്  ഏതെങ്കിലും വിധത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ മുഹറം 15 വരെ പരാതി നൽകാൻ സൗകര്യമുണ്ടാകും.   തീർത്ഥാടകൻ തന്റെ അബ്ശിർ പോർട്ടലിൽ നിന്നും  ഹജ്ജിനായുള്ള പെർമിറ്റ് അഥാവാ തസ്‌രീഹ് പ്രിന്റ് ചെയ്യണമെന്നും ക്യു ആർ കോഡ് വ്യക്തമായി പ്രദർശിപ്പിച്ചു  കർമ്മങ്ങൾ അവസാനിക്കുന്നത് വരെ അത്  കൈവശം വെക്കണമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top