23 April Tuesday

ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

അനസ് യാസിന്‍Updated: Thursday Jan 12, 2023

മനാമ > ഈ വര്‍ഷവും ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഹജ്ജിനെത്തുന്നവര്‍ കോവിഡിനെതിരെ പൂര്‍ണ ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ, മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ളുവെന്‍സ എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പുകളും നിര്‍ബന്ധം.

കഴിഞ്ഞ രണ്ടുവര്‍ഷവും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് അനുമതി. 2022ല്‍ വാക്‌സിന്‍ എടുത്ത 65-നു താഴെ പ്രായമുള്ള 10 ലക്ഷം പേര്‍ക്കും 2021ല്‍ രാജ്യത്ത് നിന്ന് കോവിഡ് വാക്‌സിഷന്‍ സ്വീകരിച്ച 60,000 തീര്‍ഥാടകര്‍ക്കുമായിരുന്നു അനുമതി.

ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്ന തീര്‍ഥാടകരുടെ എണ്ണത്തിന് പരിധിയില്ലെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിനായി 2020 മുതല്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചിരുന്നു. 2019ല്‍ ഏതാണ്ട് 25 ലക്ഷം പേരാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. എന്നാല്‍, 2020ല്‍ രാജ്യത്തിനകത്തെ 10,000 തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു അനുമതി.തീര്‍ഥാടകര്‍ക്കായി എല്ലാ അതിര്‍ത്തി കവാടങ്ങളും തുറന്നുകൊടുക്കുന്നതും പരിഗണനയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top