ദുബായ്> പുണെയിൽ നടന്ന ദേശീയ അണ്ടർ വാട്ടർ നീന്തൽ മത്സരത്തിൽ ഹയാൻ ജാസിർ കേരളത്തിനു വേണ്ടി സ്വർണം നേടി. 4x100 മീറ്റർ ബൈ ഫിൻ റിലേയിലാണ് ഹയാന്റെ സ്വർണ നേട്ടം. ആദ്യമായാണ് ഹയാൻ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കോച്ച് നിസാർ അഹമ്മദിന്റെ കീഴിലാണ് പരിശീലനം.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ആറാം വിദ്യാർത്ഥിയായ ഹയാൻ ജാസിർ കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. യുഎഇയിൽ വെച്ച് നടക്കാറുള്ള ദേശീയ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പൊന്നാനി സ്വദേശി കെ വി ജാസിറിന്റെയും നഫീസ നുസ്റത്തിന്റെയും മകനാണ്. മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർത്ഥി കൂടിയാണ് ഹയാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..