19 April Friday

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ 43 ലക്ഷത്തിന്‌ വിഘ്‌നേഷിന്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2022

ഗുരൂവായൂർ > ഗുരൂവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാറിന് പുനർലേലത്തിൽ ലഭിച്ചത് 43 ലക്ഷം രൂപയുടെ റെക്കോര്‍ഡ് വില. രാവിലെ 11 ന് ക്ഷേത്രം തെക്കേ നടപന്തലില്‍ നടന്ന  പുനർലേലത്തില്‍ പ്രവാസി ബിസിനസ്സുകാരന്‍  മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടിൽ വിഘ്നേഷ് വിജയകുമാർ ആണ് ഥാർ ലേലം കൊണ്ടത്.

ദുബായിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്,  റിയൽ എസ്റ്റേറ്റ്, പബ്ലിക് റിലേഷൻസ്, ട്രേഡിങ്ങ് തുടങ്ങിയ  മേഖലകളിൽസ്ഥാപനങൾ നടന്നുന്ന സംരംഭകനാണ് വിഘ്നേഷ് വിജയകുമാർ. വിഘ്നേഷിൻ്റെ ഗ്ലോബൽ സ്മാർട്ട് ബിസിനസ്സ് ഗ്രൂപ്പ് ലിമിറ്റഡ് കമ്പനിയുടെ ജനറൽ മാനേജർ അനൂപാണ് ലേലത്തിൽ പങ്കുകൊണ്ടത്. . 14 പേര്‍പങ്കെടുത്ത വാശിയെറിയ ലേലത്തില്‍ വിഘ്‌നേഷിന് 43 ലക്ഷത്തിന് ലേലം ഉറപ്പിക്കുകയായിരുന്നു.ലേലതുക കൂടാതെ  ജി എസ് ടിയും അടക്കണം. ലേലത്തില്‍ പങ്കെടുത്ത മഞ്ജുഷ എന്നവര്‍ 40.50 ലക്ഷം വരെ വിളിച്ചെങ്കിലും വി​ഘ്നേഷ് 43ലക്ഷത്തിന് വിളിച്ച് ലേലം ഉറപ്പിക്കുകയായിരുന്നു.

ലേലദിവസമായ തിങ്കളാഴ്ച രാവിലെ പത്തര വരെ ദേവസ്വം ഓഫീസ് തപാൽ വിഭാഗത്തില്‍ ടെണ്ടർ സ്വീകരിച്ചിരുന്നു.4 ടെണ്ടർ ലഭിച്ചെങ്കിലും ലേലം കൊണ്ട തുകയേക്കാൾ കുറവായിരുന്നു. ലേലം കൊണ്ട വിഘ്നേഷ് ചൊവ്വാഴ്ച     നിരക്കിന്റെ പകുതി സംഖ്യ അടക്കണം.  ബാക്കി സംഖ്യ ലേലം ഭരണ സമിതി അംഗീകാരിച്ചതിന് ശേഷം അറിയിപ്പ് ലഭിച്ച് 3 ദിവസത്തിനകം അടച്ചാണ് വാഹനം കൊണ്ടുപോകേണ്ടത്. 43  ലക്ഷം കൂടാതെ 18 ശതമാനം  ജി എസ് ടി സംഖ്യായ 774000 രൂപയും  അടക്കണം.

ഭരണസമിതി തീരുമാനത്തിന് ശേഷമാണ് വാഹനം ഇയാളുടെ പേരിലേക്ക് മാറ്റിയ ശേഷമാണ് കൊണ്ടുോപോകാനാകുക. കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയതാണ് വാഹനം.നേരത്തെ  15.10 ലക്ഷം രൂപയ്‌ക്ക് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനർ ലേലത്തിൽ 43 ലക്ഷം ലഭിച്ചത്. അമൽ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ചിലര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്  പുനര്‍ലേലം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top