06 December Wednesday

‘ഗൾഫ്‌ ദേശാഭിമാനി’ മുഖ്യമന്ത്രി ശനിയാഴ്‌ച പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

തിരുവനന്തപുരം > ദേശാഭിമാനിയുടെ ഓണസമ്മാനമായി ‘ഗൾഫ്‌ ദേശാഭിമാനി’ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്ക്‌ സമർപിക്കും. പൂർണമായും ഗൾഫ്‌ നാടുകളിലെ വാർത്തകൾ ഉൾപ്പെടുത്തി ഇ- പേപ്പറായാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ജന്മനാടിന്‌ എന്നും കരുതൽ നൽകുന്ന പ്രവാസികളുടെ ജീവിതവും അവർ നേരിടുന്ന പ്രശ്‌നങ്ങളും പ്രതീക്ഷകളും ‘ഗൾഫ്‌ ദേശാഭിമാനി’ പങ്കുവെക്കും. മലയാള അച്ചടി മാധ്യമ രംഗത്ത്‌ എട്ടു പതിറ്റാണ്ടിന്റെ ആശയ ദൃഢതയും തെളിച്ചവുമുള്ള ദേശാഭിമാനിയുടെ പുതിയ കാൽവെയ്‌പ്പുകൂടിയാണിത്‌.

ആഴ്‌ചയിൽ ആറുദിവസം രണ്ട്‌ പേജായാണ്‌ ‘ഗൾഫ്‌ ദേശാഭിമാനി’ പ്രസിദ്ധീകരിക്കുക. എല്ലാ ഗൾഫ്‌ നാടുകളിൽനിന്നും വാർത്തകൾ ലഭിക്കുന്നതിന്‌ ലേഖകരുടെ വിപുലമായ നിരതന്നെയുണ്ട്‌. പ്രവാസികളുമായി ബന്ധപ്പെട്ട കേരളത്തിൽനിന്നുള്ള വാർത്തകൾക്കും ഇടം നൽകും. പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർത്തകളും  ഗൾഫ്‌ ദേശാഭിമാനി’യുടെ ഭാഗമാകും.

ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ വൈകീട്ട്‌ ഏഴരക്ക്‌ നടക്കുന്ന പ്രകാശന ചടങ്ങിൽ ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനാകും. ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായി തുടങ്ങിയവർ പങ്കെടുക്കും. വിവിധ ഗൾഫ്‌ നാടുകളിലുള്ളവർക്ക്‌ ഉദ്‌ഘാടന ചടങ്ങ്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെ ഓൺലൈനായി വീക്ഷിക്കാനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top