29 March Friday

ഗ്രീൻ പാസില്ലാതെ യു എ ഇ യിലെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാനാവില്ല

കെ എൽ ഗോപിUpdated: Monday Dec 20, 2021


അബുദാബി> യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ഇനിമുതൽ ഗ്രീൻ പാസ് നിർബന്ധം. കോവിഡ് സാഹചര്യം നേരിടുന്നതിനുള്ള മുൻകരുതലിന്റെ  ഭാഗമായാണ് ദേശീയ അടിയന്തിര ദുരന്തനിവാരണ വകുപ്പ് ഗ്രീൻ പാസ് പ്രോട്ടോകോൾ സമ്പ്രദായം നടപ്പിലാക്കുന്നത്.

ജനുവരി മൂന്നുമുതൽ ആണ് ഈ സമ്പ്രദായം നടപ്പിലാകുന്നത്. സർക്കാർ ആപ്പീസിലെ ജീവനക്കാർക്കും, സന്ദർശകർക്കും ഈ നിയമം ബാധകമായിരിക്കും.

വാക്സിൻ എടുത്താലും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും  14 ദിവസത്തിനിടയിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് കരസ്ഥമാക്കുകയും വേണം. ഇങ്ങനെ ചെയ്താൽ മാത്രമേ അൽ ഹുസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top