29 March Friday

കൃഷ്ണദാസിന്റെ വേര്‍പാടില്‍ ശക്തി തിയറ്റേഴ്‌സ്‌ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും കേരള സോഷ്യല്‍ സെന്ററിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും ഗ്രീന്‍ ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസിന്റെ വേര്‍പാടില്‍ ശക്തി തിയറ്റേഴ്സും കേരള സോഷ്യല്‍ സെന്ററും അനുശോചിച്ചു.ശക്തി ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ വെര്‍ച്വലായി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പ്രവാസ ലോകത്തുള്ളവരായ നിരവധിപേര്‍ സംബന്ധിച്ചു.

ബെന്യാമിന്റെ ആടുജീവിതം പല പ്രസാധകരും നിരസിച്ചപ്പോള്‍ കൃഷ്ണദാസ് വാശിയോടെ പ്രസിദ്ധീകരിക്കാന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും  രണ്ടു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റുപോയ ആടുജീവിതം ഗ്രീന്‍ ബുക്‌സിന്റെ പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയെന്നും  അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്‍, അബുദാബി ശ്കതി അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ മൂസ മാസ്റ്റര്‍, നോര്‍ക്ക ഡയറക്ടര്‍ ഒ. വി. മുസ്തഫ, കെ. ബി. മുരളി, പി. വി. പത്മനാഭന്‍, എ. കെ. ബീരാന്‍കുട്ടി, എന്‍. ഐ. മുഹമ്മദ് കുട്ടി, രവി ഇടയത്ത്, കെ. എം. റഹ്മാന്‍, ഗോപിനാഥ് പുല്ലാര, കെ. എം. അബ്ബാസ്, ലാസര്‍ പേരകം, ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം, ടി.വി.എ ബക്കര്‍, പ്രകാശ് പല്ലിക്കാട്ടില്‍, അരവിന്ദന്‍ പണിക്കശ്ശേരി തുടങ്ങിയവര്‍ കൃഷ്ണദാസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top