17 September Wednesday

ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ സാൽമിയയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കുവൈത്ത് സിറ്റി > കുവൈത്തിലെ  പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്  സാൽമിയ ബ്ലോക്ക് 12 ൽ  പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചു . 34ാമത് ശാഖയാണ് പുതുതായി ആരംഭിച്ച ഗ്രാൻഡ്‌ ഫ്രഷ് ഔട്ട്‌ലെറ്റ്.ബ്ലോക്ക് 12 ഇൽ നാസർ ബദർ സ്ട്രീറ്റിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത് . ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്,  മാനേജിങ് ഡയറക്ടർ ഡോ അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്.സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. ശ്രീ. തഹ്‌സീർ അലി, മുഹമ്മദ് അസ്‌ലം ചേലാട്ട് മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെമ്പാടുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, തുടങ്ങി നിത്യോപയോഗ സാധനങ്ങൾ  എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുതിയ പുതിയ ഔട്ട്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും  ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top