19 December Friday

സര്‍ക്കാര്‍ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം ; നിര്‍ദ്ദേശം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

കുവൈത്ത് സിറ്റി> പൊതുമേഖലയിലെ ജോലികള്‍ കുവൈത്ത് പൗരന്മാര്‍ക്ക് മാത്രമാക്കി മാറ്റാനുള്ള  നിര്‍ദ്ദേശം നാഷണല്‍ അസംബ്ലി സ്പീക്കര്‍ അഹ്മദ് അല്‍സദൂണ്‍ സമര്‍പ്പിച്ചു. ആവശ്യമായ യോഗ്യതയോ അനുഭവപരിചയമോ ഉള്ള ഒരു സ്വദേശി പൗരനും അത്തരം ജോലികള്‍ക്ക് അപേക്ഷിച്ചിട്ടില്ലെങ്കില്‍ മാത്രമേ പൊതുമേഖലയില്‍ ജോലി ചെയ്യാന്‍ പ്രവാസി തൊഴിലാളികളുമായി കരാര്‍ അനുവദിക്കാവൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.സമാനമായ ജോലികള്‍ ചെയ്യുന്ന കുവൈത്ത്  തൊഴിലാളികളുടെ ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം ഈ തൊഴിലാളികള്‍ക്ക് നല്‍കരുത്.

 അതേസമയം, വിരമിച്ചവര്‍ക്കുള്ള   ആരോഗ്യ ഇന്‍ഷുറന്‍സിനായി മന്ത്രാലയവും   ഇന്‍ഷുറന്‍സ് കമ്പനിയും ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപി ഫയീസ് അല്‍ ജോംഹൂര്‍ ആരോഗ്യമന്ത്രി അഹമ്മദ് അല്‍ അവാദിക്ക് പാര്‍ലമെന്ററി ചോദ്യങ്ങള്‍ സമര്‍പ്പിച്ചു. ഗുണഭോക്താക്കളുടെ എണ്ണം,ഗുണഭോക്താക്കളില്‍ പ്രവാസികള്‍ ഉണ്ടോയെന്നും,  കരാര്‍ നടപ്പാക്കിയ സമയം മുതല്‍ ഇന്നുവരെ പ്രതിവര്‍ഷം അവര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍  ആരോഗ്യ സേവനം നല്‍കുന്ന ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കുമെതിരെ എന്തെങ്കിലും ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ  തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചിട്ടുള്ളത് .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top