29 March Friday

ഗൂഗിൾ ക്ലൗഡ് കുവൈറ്റിൽ മൂന്ന് ഡാറ്റാ സെന്ററുകൾ തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കുവൈത്ത് സിറ്റി > കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ മൂന്ന് ഗൂഗിൾ ഡാറ്റാ സെന്ററുകളും, ക്ലൗഡ് സേവന കേന്ദ്രങ്ങളും തുറക്കുമെന്ന് ഗൂഗിൾ ക്ലൗഡ് കുവൈറ്റ് അറിയിച്ചു. കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 3,000 പേർക്ക് ക്ലൗഡ് കമ്പ്യൂട്ടിങിൽ പരിശീലനം നൽകുന്നതിനായി ഒരു ദേശീയ പരിശീലന പരിപാടി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 1,000 സർക്കാർ ജീവനക്കാർക്കും,1,000 പുതിയ ബിരുദധാരികൾക്കും, 1,000 വനിതകൾക്കും ഡാറ്റ അനലിറ്റിക്‌സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെക്യൂരിറ്റി സൊല്യൂഷനുകൾ എന്നിവയിൽ ആദ്യ വർഷത്തിൽ തന്നെ പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഗൂഗിൾ ക്ലൗഡ് വൈസ് പ്രസിഡന്റ് വിന്റൺ ജി സെർഫിനും പ്രതിനിധി സംഘവും കിരീടാവകാശി ഷെയ്‌ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാ‌‌ഴ്‌ച‌ നടത്തി. ഗൂഗിൾ ക്ലൗഡ് മാർക്കറ്റിങ് ആൻഡ് ആപ്ലിക്കേഷൻ ഓഫ് ക്ലൗഡ് സർവിസസ് മേധാവി എദിർ ഫോക്‌സ് മാർട്ടിനും പ്രതിനിധി സംഘവും പ്രധാനമന്ത്രി അഹ്മദ് നവാഫ് അൽ-അഹമ്മദ് അൽ സബാഹുമായും കൂടിക്കാഴ്ച നടത്തി. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്‌ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അലി അൽ ഷൂല എന്നിവരും ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top