19 April Friday

ഗോള്‍ഡന്‍ വിസയുടെ തിളക്കത്തില്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021

യുഎഇ> ഇന്ത്യയിലെ പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.മലപ്പുറം പൊന്നാനി സ്വദേശിയായ നാസര്‍ മുംബൈ ആസ്ഥാനമായി ട്രാവല്‍ മേഖലയില്‍ നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു.

യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനിച്ചത്. ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുല്‍ നാസര്‍.നടന്‍ മമ്മൂട്ടിക്കും മോഹന്‍ ലാലിനും രണ്ടാഴ്ച മുന്‍പാണ് ഗോള്‍ഡന്‍ വിസ യു എ ഇ സര്‍ക്കാര്‍ സമ്മാനിച്ചത്. ഇതിന് പിന്നാലെ പോയ വാരം ടൊവിനോ തോമസിനും യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു .

 നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യു എ ഇ വീസാ നല്‍കി വരുന്നത്.വീസാ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും നാസര്‍ പ്രതികരിച്ചു.

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ട്രാവല്‍ വ്യവസായ രംഗത്ത് മികച്ച സേവനം തുടര്‍ന്ന് വരുന്ന
അക്ബര്‍ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.              

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top