24 April Wednesday

ഗ്ലോബൽ മീഡിയ കോൺഗ്രസ് നവംബറിൽ അബുദാബിയിൽ

കെ എൽ ഗോപിUpdated: Friday Jun 3, 2022

അബുദാബി>  മാധ്യമ വ്യവസായത്തിലെ സാധ്യതകൾ ഖനനം ചെയ്യുന്നതിന് ഗ്ലോബൽ മീഡിയ കോൺഗ്രസ് നവംബറിൽ അബുദാബിയിൽ സംഘടിപ്പിക്കുന്നു. വിദേശ നിക്ഷേപത്തിനും, അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള സഹകരണത്തിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് മാധ്യമ വിനോദ വ്യവസായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ ലക്ഷ്യം.

2022 നവംബർ 15 മുതൽ 17 വരെയാണ് അബുദാബി നാഷണൽ എക്സിബിഷൻ കമ്പനിയുടെ പങ്കാളിത്തത്തോടെ ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ ആദ്യ പതിപ്പിന് അവസരമൊരുങ്ങുന്നത്. പ്രസിഡൻഷ്യൽകാര്യ മന്ത്രിയായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽനഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ മീഡിയ കോൺഫറൻസും എക്സിബിഷനും ഉൾപ്പെടുന്നു. മാധ്യമങ്ങൾ നേരിടുന്ന ആധുനിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു അവസരമായാണ് ഇതിനെ പൊതുവിൽ നോക്കിക്കാണുന്നത്.

ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, നൂതന സാങ്കേതിക വിദ്യകൾ,  മാധ്യമ മേഖലയിലെ നവീകരണം തുടങ്ങി നിരവധി പ്രധാന വിഷയങ്ങൾ കോൺഗ്രസിൽ ചർച്ച ചെയ്യും. ആഗോള മാധ്യമ വ്യവസായികളും, അക്കാദമിക് വിദഗ്ധരും,  വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു സമൂഹം ആഗോള മാധ്യമ കോൺഗ്രസിൽ പങ്കാളികളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top