25 April Thursday

സൗദി വിദ്യാർത്ഥിനികളുടെ ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഉനൈസയിൽ

എം എം നഈംUpdated: Tuesday Feb 7, 2023

റിയാദ് > സൗദിയിലെ   ടെക്നിക്കൽ  കോളേജുകളിലെ വിദ്യാർത്ഥിനികളുടെ രാജ്യത്തെ  ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഈ ആഴ്ച  ഉനൈസയിൽ ആരംഭിക്കും. സമൂഹത്തിൽ  കായിക വിനോദങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി 28 സാങ്കേതിക കോളേജുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.   

ഉനൈസയിലെ വനിതാ  ടെക്‌നിക്കൽ കോളേജ്  ഈ വാരാന്ത്യത്തിൽ വനിതാ ഫുട്ബോൾ ടൂർണമെന്റിനു ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 9-16 വരെയുള്ള കാലയളവിൽ മത്സരങ്ങൾ നടക്കും.ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് വെള്ളിയാഴ്ച ഉനൈസയിലെ അറബ് സ്‌പോർട്‌സ് ക്ലബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top