മ്യൂണിക് > ജര്‍മനിയിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടന സംസ്കാരയുടെ ആദ്യ സംഘടനാ ക്യാമ്പ് 13,14,15 തീയതികളിലായി മ്യൂണികിലുള്ള ടഗേര്‍ണ് സീയില്‍ വെച്ച് നടന്നു. ജര്‍മനയിലെ വിവിധ പട്ടണങ്ങളെ പ്രതിനിധീകരിച്ച് 20 പേർ ക്യാമ്പില്‍ പങ്കെടുത്തു. സംസ്കാരയുടെ സംഘടനാ രൂപം, ഭാവി പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം എന്നിവ ക്യാമ്പ് ചര്‍ച്ച ചെയ്തു. 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഋഷിത്ത് ഇ എം ആണ് പുതിയ പ്രസിഡന്റ്.
സെക്രട്ടറി: ഗിരികൃഷ്ണന്‍ ജി ആര്‍. ആനന്ദ് പി എസ്സിനെ വൈസ് പ്രസിന്റായും അപര്‍ണ്ണ എമ്മിനെ ജോയിന്റ് സെക്രട്ടറിയായും അതുല്‍ രാജിനെ ട്രഷററായും തെരഞ്ഞെടുത്തു. നന്ദു ഗോപന്‍, അബിന്‍ നാസ്, അശ്വതി അശോക്, ജോസ്മോന്‍ ജോയ്, ഷിബിന്‍ നഹാസ്, അന്‍സിഫ് എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍. കേരളപിറവി ദിനത്തോടനുബന്ധിച്ച് നാടന്‍ പാട്ട് മത്സരവും ഡിസംബറില്‍ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സെമിനാറും റിപബ്ലിക്ക് ദിനത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..